Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blast In Karyavattom

കാ​ര്യ​വ​ട്ട​ത്ത് തൃ​ശൂ​ര്‍ കൊ​ട്ടി​ക്ക​യ​റി

കാ​ര്യ​വ​ട്ടം: ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍​ക്കു നി​ഖി​ല്‍ തോ​ട്ട​ത്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി സ​മ്മാ​നി​ച്ച പോ​രാ​ട്ട​ത്തി​ല്‍ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സി​ന് കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ണ്‍ മൂ​ന്നി​ലെ ആ​ദ്യ ജ​യം. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്‌​സി​നെ ഏ​ഴു വി​ക്ക​റ്റി​ന് ത​ക​ര്‍​ത്താ​ണ് തൃ​ശൂ​ര്‍ ത​ങ്ങ​ളു​ടെ ക​രു​ത്ത് തെ​ളി​യി​ച്ച​ത്. സ്‌​കോ​ര്‍: കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്‌​സ് 20 ഓ​വ​റി​ല്‍ എ​ട്ടി​ന് 137. തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് 16.5 ഓ​വ​റി​ൽ മൂ​ന്നി​ന് 139.

നി​ഖി​ലി​ന്‍റെ ബാ​റ്റിം​ഗ് കു​തി​പ്പ്

നി​ഖി​ല്‍ തോ​ട്ട​ത്തി​ലി​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി മി​ക​വിലാ​ണ് തൃ​ശൂ​രി​ന്‍റെ വി​ജ​യം. 48 പ​ന്തി​ല്‍​നി​ന്നും മൂ​ന്നു സി​ക്സും അ​ഞ്ചു ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ടെ 59 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന നി​ഖി​ലാ​ണ് ബാ​റ്റിം​ഗി​ന്‍റെ ന​ടു​നാ​യ​ക​ത്വം വ​ഹി​ച്ച​ത്. ഷോ​ണ്‍ റോ​ജ​റും (30 റ​ണ്‍​സ്) ക്യാ​പ്റ്റ​ന്‍ സ​ജീ​വ​ന്‍ അ​ഖി​ലും (27 നോ​ട്ടൗ​ട്ട്) മി​ക​ച്ച പി​ന്തു​ണ ന​ല്കി. നി​ഖി​ലാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

ടോ​സ് നേ​ടി​യ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്‌​സി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. 20 പ​ന്തി​ല്‍​നി​ന്നും ര​ണ്ടു സി​ക്സും ര​ണ്ടു ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ടെ 30 റ​ണ്‍​സ് നേ​ടി​യ രോ​ഹ​നാ​ണ് കാ​ലി​ക്ക​ട്ടി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. എ​ട്ടാം ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റി​ന് 55 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്ന കാ​ലി​ക്ക​ട്ട് 14 ഓ​വ​റെ​ത്തി​യ​പ്പോ​ള്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 87 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​യി.

കെ.​എ​സ്. അ​ര​വി​ന്ദി​നെ (28 പ​ന്തി​ല്‍ 26 റ​ണ്‍​സ്) ബി​ജു നാ​രാ​യ​ണ​ന്‍ ക്ലീ​ന്‍ ബൗ​ള്‍​ഡ് ആ​ക്കി. അ​ഖി​ല്‍ സ്‌​ക​റി​യ (9) സ​ല്‍​മാ​ന്‍ നി​സാ​ര്‍ (13) ക്യാ​പ്റ്റ​ന്‍ അ​ബ്ദു​ള്‍ ബാ​സി​ദ് (18) എ​ന്നി​വ​ര്‍ വേ​ഗ​ത്തി​ല്‍ പു​റ​ത്താ​യ​ത് കാ​ലി​ക്ക​ട്ടി​ന്‍റെ സ്‌​കോ​റിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​ക്കി. 15 പ​ന്തി​ല്‍നി​ന്നും മൂ​ന്നു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സും ഉ​ള്‍​പ്പെ​ടെ 27 റ​ണ്‍​സ് നേ​ടി​യ കൃ​ഷ്ണ​ദേ​വ​ന്‍റെ അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ പ്ര​ക​ട​ന​മാ​ണ് സ്‌​കോ​ര്‍ 130 ക​ട​ത്തി​യ​ത്. തൃ​ശൂ​രി​നു വേ​ണ്ടി ആ​ന​ന്ദ് ജോ​സ​ഫ്, ബി​ജു നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേടി.

തി​രി​ച്ച​ടി​യി​ല്‍ പ​ത​റി

138 റ​ണ്‍​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യ​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ തൃ​ശൂ​രി​ന് സ്‌​കോ​ര്‍ ബോ​ര്‍​ഡി​ല്‍ 11 റ​ണ്‍​സ് ഉ​ള്ള​പ്പോ​ള്‍ ഓ​പ്പ​ണ​ര്‍ കെ.​ആ​ര്‍ രോ​ഹി​തി​നെ (3)ന​ഷ്ട​മാ​യി. അ​ഖി​ന്‍ സ​ത്താ​റി​ന്‍റെ പ​ന്തി​ല്‍ വ​രു​ണ്‍ നാ​യ​നാ​ര്‍ ക്യാ​ച്ചെ​ടു​ത്താ​ണ് രോ​ഹി​ത്തി​നെ പു​റ​ത്താ​ക്കി​യ​ത്. ഷോ​ണ്‍ റോ​ജ​റും നി​ഖി​ല്‍ തോ​ട്ട​ത്തി​ലും ചേ​ര്‍​ന്ന് സ്‌​കോ​ര്‍ 50 ക​ട​ത്തി.

23 പ​ന്തി​ല്‍ ഒ​രു സി​ക്സും നാ​ലു ബൗ​ണ്ട​റി​യും നേ​ടി​യ ഷോ​ണ്‍ റോ​ജ​റി​നെ അ​ഖി​ല്‍ സ്‌​ക​റി​യ​യു​ടെ പ​ന്തി​ല്‍ രോ​ഹ​ന്‍ കു​ന്നു​മ്മല്‍ പി​ടി​ച്ചു പു​റ​ത്താ​ക്കി. തു​ട​ര്‍​ന്ന് എം.​എ​സ്. അ​ഖി​ലും നി​ഖി​ല്‍ തോ​ട്ട​ത്തി​ലും ചേ​ര്‍​ന്ന് സ്‌​കോ​ര്‍ ബോ​ര്‍​ഡ് ച​ലി​പ്പി​ച്ചു. 14-ാം ഓ​വ​റി​ല്‍ തൃ​ശൂ​ര്‍ സ്‌​കോ​ര്‍ 100 ​പി​ന്നി​ട്ടു.

15 ഓ​വ​ര്‍ പി​ന്നി​ട്ട​പ്പോ​ള്‍ തൃ​ശൂ​ര്‍ സ്‌​കോ​ര്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 113 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍. വി​ഗ്‌​നേ​ഷ് എ​റി​ഞ്ഞ 16-ാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ല്‍ ഒ​രു റ​ണ്‍ നേ​ടി​യ നി​ഖി​ല്‍ തോ​ട്ട​ത്തി​ല്‍ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി.

Latest News

Corehub Up